ഇടുക്കി ചേലച്ചുവട്ടില്‍ ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്
ഇടുക്കി ചേലച്ചുവട്ടില്‍ ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്. അപകടത്തില്‍ ഡ്രൈവര്‍ പേയ്ക്കല്‍ സന്തോഷിന് (50) ഗുരുതര പരിക്കേറ്റു. സന്തോഷിനെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരായ ചേലച്ചുവട് പുതുക്കുന്നത്ത് രവി (55), ഭാര്യ സുഷമ (50) എന്നിവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഞ്ഞികുഴിയില്‍ നിന്ന് ചേലച്ചുവട്ടിലേക്ക് വരും വഴി സി.എസ്.ഐ ഹോസ്പിറ്റലിന് സമീപമാണ് അപകടം നടന്നത്.



