അടിമാലി ലക്ഷംവീട് ദുരിതബാധിതരുടെ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു
അടിമാലി ലക്ഷംവീട് ദുരിതബാധിതര്‍ നടത്തിവന്ന സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. ഓണത്തിന് മുന്‍പ് അര്‍ഹമായ നഷ്ടപരിഹാരത്തുക ലഭ്യമാക്കുമെന്ന റവന്യു മന്ത്രിയുടെ ഉറപ്പിന്മേലാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ സമരസമിതി തീരുമാനിച്ചത്. 51 ദിവസത്തിലേക്ക് എത്തിയ സാഹചര്യത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴയിലും പ്രതികൂല കാലാവസ്ഥയിലും സമരം തുടരുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് സിദ്ദിഖ്, അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബാബു പി കുര്യാക്കോസ് അടക്കമുള്ള നേതാക്കള്‍ റവന്യൂ മന്ത്രിയുമായി ഫോണിലൂടെ നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് ഓണത്തിന് മുമ്പ് അര്‍ഹമായ നഷ്ടപരിഹാരത്തുക നല്‍കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയത്. അതേസമയം ഓണത്തിനു മുന്‍പ് തുക ലഭിച്ചില്ലെങ്കില്‍ വീണ്ടും സമരം ആരംഭിക്കുമെന്നും സമരസമിതി മുന്നറിയിപ്പ് നല്‍കി.





