നഗരസഭയുടെ വ്യാപാരി വിരുദ്ധ നിലപാടിനെതിരെ വ്യാപാരി വ്യവസായി സമതി അനിശ്ചിത കാല സത്യാഗ്രഹ സമരത്തിലേക്ക്

വ്യാപാരികൾ നേരിടുന്ന വിവിധ വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് കേരള സംസ്‌ഥാന വ്യാപാരി വ്യവസായി സമിതി നഗരസഭയിൽ വിവിധ പരാതികൾ നൽകിയിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം ഈ പ്രശ്‌നങ്ങൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നഗരസഭയിൽ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. ഇതിന് ശേഷം, നഗരസഭാ വൈസ് ചെയർമാൻ സമരത്തിനാധാരമായ കാര്യങ്ങൾ നഗരസഭയെ അറിയിച്ചിരുന്നില്ല എന്ന് പറയുകയുണ്ടായി.
എന്നാൽ തികച്ചും വസ്‌തുതാ വിരുദ്ധമായ കാര്യമാണ് വൈസ് ചെയർമാൻ പറഞ്ഞത് . വ്യാപാരി ദ്രോഹ നടപടികൾ സ്വീകരിക്കുന്നതിന് പുറമെയാണ് നഗരത്തിലെ പ്രതിസന്ധികൾ ചൂണ്ടിക്കാണിക്കുന്നവർക്കെതിരെ ഇത്തരത്തിലെ പരാമർശങ്ങൾ വൈസ് ചെയർമാൻ നടത്തുന്നത്. കട്ടപ്പന പച്ചക്കറി മാർക്കറ്റ്,മൽസ്വ മാർക്കറ്റ് റോഡുകൾ, പുതിയ ബസ് സ്‌റ്റാൻഡ്, പഴയ ബസ് സ്‌റ്റാൻഡ് കവാട റോഡുകൾ ഉടൻ ഗതാഗത യോഗ്യമാക്കുക .കട്ടപ്പന പുതിയ ബസ് സ്‌റ്റാൻഡിൽ, കട്ടപ്പന നഗര സഭയുടെ ഉടമസ്‌ഥതയിൽ ഉള്ള കെട്ടിടത്തിൽ വ്യാപാരം ചെയ്യുന്ന വ്യാപാരികൾക്ക് ശുദ്ധ ജല സൗകര്യവും ശുചിമുറി സൗകര്യവും ഒരുക്കുക,പുതിയ ബസ് സ്‌റ്റാൻഡ് കോംപ്ലക്‌സിൽ കെട്ടിടത്തിൻ്റെ വാർക്കയിൽ ഉണ്ടായ വിള്ളൽ അടക്കുക.
പുതിയ ബസ് സ്‌റ്റാൻഡ് കോംപ്ലെക്‌സിലെയും ബസ് സ്‌റ്റാൻഡിലെയും കത്താത്ത വഴി വിളക്കുകൾ പ്രവർത്തന ക്ഷമമാക്കുക,പുതിയ ബസ് സ്‌റ്റാൻഡിലും പരിസരങ്ങളിലുമുള്ള തെരുവ് നായ ശല്യം, പരിഹരിക്കുക, പുതിയ ബസ് സ്‌റ്റാൻഡ്, കംഫര്‌ട് സ്‌റ്റേഷൻ വൃത്തി ഹീനമായും, സമയ ക്രമം പാലിക്കാതെയും പ്രവർത്തിക്കു ന്നു.ആയതിന്' ഉടൻ പരിഹാരം കാണുക .അനധികൃത വഴിയോര കച്ചവടവും,കെട്ടിട നമ്പർ പോലുമില്ലാത്ത കെട്ടിടങ്ങളിൽ പഴകിയ വസ്ത്രങ്ങളും ഭക്ഷണ പദാർ ത്ഥങ്ങളുമടക്കം വിൽക്കുന്നത്തിനെതിരെ നിയമ നടപടി സ്വീകരിക്കുക.
ആരോഗ്യ വിഭാഗത്തിൻ്റെ സ്‌ക്വാഡ് പരിശോധന ശനി,ഞായർ ദിവസങ്ങളിലും നിർബന്ധമാക്കുക . തുടങ്ങിയവയാണ് വ്യാപാര വ്യവസായി സമിതി നഗരസഭയിൽ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ. ഇക്കാര്യങ്ങളിൽ ഉടൻ പരിഹാര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല സത്യാഗ്രഹ സമരം നടത്തുമെന്നും സമിതി അംഗങ്ങൾ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ്ബ്, യൂണിറ്റ് സെക്രട്ടറി ജി എസ് സിനോജ്, ഏരിയ പ്രസിഡന്റ് എം ആർ അയ്യപ്പൻകുട്ടി, ഏരിയ ട്രഷറർ ആൽവിൻ തോമസ് , പി എം ഷെഫീഖ് തുടങ്ങിയവർ പങ്കെടുത്തു.