മൂന്നാറിൽ വാഹനാപകടം; ഒരാൾ മരിച്ചു

മൂന്നാര്‍ മറയൂര്‍ റോഡില്‍ നയമക്കാടിന് സമീപമാണ് അപകടമുണ്ടായത്.തമിഴ്‌നാട് കോയമ്പത്തൂരില്‍ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളുടെ 5 അംഗമാണ് അപകടത്തില്‍പ്പെട്ടത്.യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറ് ട്രാക്ടറില്‍ ഇടിക്കുകയായിരുന്നു.അപകടത്തില്‍ കാറോടിച്ചിരുന്ന സേലം സ്വദേശിയായ നന്ദകുമാര്‍ മരിച്ചു.അപകട ശേഷം പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നന്ദകുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല.ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.പോലീസ് സംഭവത്തില്‍ തുടര്‍ നടപടി സ്വീകരിച്ചു.