ബി.എം.എസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ,ഭാരതീയ മസ്ദൂർ സംഘം സ്ഥാപകൻ ദത്തോപന്ത് ഠേംഗ്ഡ്ജിയുടെ 70- മത് സ്മൃതിദിനം ആചരിച്ചു

ബിഎംഎസ് സ്ഥാപകൻ ദത്തോപന്ത് ഠേംഗ്ഡ്ജിയുടെ സ്മൃതിദിന ആചരണ പരിപാടിയാണ് BMS ഇടുക്കി ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ ചെറു തോണി ടൗൺഹാളിൽ നടന്നത്.ജില്ല പ്രസിഡൻ്റ് കെ.സി സിനീഷ് കുമാർ അദ്ധ്യഷത വഹിച്ച യോഗം ഭാരതീയ മസ്ദൂർ സംഘം സംസ്ഥാന സംഘടന സെക്രട്ടറി കെ. മഹേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ഭാരതീയ സംസ്കാരത്തിലും, പാരമ്പര്യത്തിലും, ദേശീയതയ്ക്കും ഊന്നൽ നൽകി വേണം തൊഴിലാളി പ്രസ്ഥാനങ്ങളും, തൊഴിലാളികളും പ്രവർത്തിക്കേണ്ടത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ. മഹേഷ് കുമാർ പറഞ്ഞു.ദേശീയ സമതി അംഗം എൻ.ബി. ശശിധരൻ മുഖ്യപ്രഭാഷണം നടത്തി.BMS ജില്ലാ ട്രഷർ സതീഷ് വേണുഗോപാൽ,സംസ്ഥാന സമതി അംഗങ്ങൾ ആയ ബി. വിജയൻ, വി.എൻ രവീന്ദ്രൻ, കെ ജയൻ തുടങ്ങിയവർ പരുപാടിയിൽ പങ്ക് എടുത്തു സംസാരിച്ചു.നൂറ് കണക്കിന് BMS പ്രവർത്തകരും പരിപാടിയിൽ പങ്ക് എടുത്തു.