കുമളി ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ പുതിയതായി പണികഴിപ്പിച്ച ടോയ്‌ലറ്റിന്റെ ഉദ്ഘാടനം നടന്നു

ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 25 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് കുമളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ടോയ്ലറ്റ് നിർമിച്ചത്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഇരു നിലകളിലായാണ് 2 ടോയ്ലറ്റുകൾ നിർമ്മിച്ചിരിക്കുന്നത്.പണികൾ പൂർത്തീകരിച്ച ടോയ്‌ലറ്റിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം രാരിച്ചൻ നീറണാകുന്നേൽ നിർവഹിച്ചു.
യോഗത്തിൽ വച്ച് ഹയർ സെക്കൻഡറി വിഭാഗത്തിൽ ജവഹർ ശ്രേഷ്ഠ അധ്യാപക പുരസ്കാരം നേടിയ സ്കൂളിലെ അധ്യാപകനായ വി. ഷൺമുഖ സുന്ദരത്തെയും, കല കായിക മത്സരങ്ങളിൽ മികവ് തെളിയിച്ച സ്കൂളിലെ കുട്ടികളെയും ആദരിക്കുകയും ചെയ്തു.കുമളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ എം സിദ്ദിക്ക് യോഗത്തിന് അധ്യക്ഷനായിരുന്നു.സ്കൂൾ പ്രിൻസിപ്പാൾ പ്രമോദ് ബി,എച്ച്എസ്എസ് പ്രിൻസിപ്പാൾ മല്ലിക എ,പിടിഎ വൈസ് പ്രസിഡൻറ് തോമസ് ചെറിയാൻ,അധ്യാപകനായ അബ്ബാസ് മന്ത്രി, തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?






