വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഉപ്പുതറ സി എച്ച് സിക്ക് മുന്നിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടന്നു
ഹൈറേഞ്ചിലെ ആദ്യത്തെ സർക്കാർ ആശുപത്രിയായ ഉപ്പുതറ ബ്ലോക്ക് കമ്യൂണിറ്റി സെന്ററിന് പദവി നഷ്ടമാക്കിയതിനെതിരെയാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പുതറ യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമതി പീരുമേട് നിയോജക മണ്ഡലം പ്രസിഡൻ്റ് മജോ കാരിമുട്ടം സമരം ഉത്ഘാടന ചെയ്തു.
ഹൈറേഞ്ചിലെ ആദ്യത്തെ സർക്കാർ ആശുപത്രിയായ ഉപ്പുതറ ബ്ലോക്ക് കമ്യൂണിറ്റി സെൻ്റ്റിന് പദവി നഷ്ടമാക്കിയതിനെതിരെയാണ് വ്യാപാരികളും സമരരംഗത്ത് എത്തിയത്. റവന്യൂ ബ്ലോക്ക്, ഹെൽത്ത് ബ്ലോക്ക് എന്ന ആരോഗ്യ വകുപ്പിൻ്റെ തീരുമാന പ്രകാരം സിവിൽ സർജൻ , ഹെൽത്ത് സൂപ്രപൈസർ, ലേഡീ ഹെൽത്ത് സൂപ്രവൈസർ, പി.ആർ.ഒ. തുടങ്ങിയ തസ്തികകളാണ് ഉപ്പുതറയിൽ നിർത്തലാക്കി പുറ്റടി സി. എച്ച്.സി. ക്ക് നൽകിയിരിക്കുന്നത്.
പദവി നഷ്ടമാക്കിയതിന് പിന്നാലെ കിടത്തി ചികിത്സയും അവസാനിപ്പിച്ചു.ഇതേ തുടർന്നാണ് ഉപ്പുതറ സി എച്ച് സിക്ക് മുന്നിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി സമരം സംഘടിപ്പിച്ചത്.ഇന്ന് രാവിലെ 9 മണിക്ക് ക്വാർട്ടേഴ്സ് പടിയിൽ നിന്നും പ്രതിഷേധ പ്രകടനം ആരംഭിച്ചു.പ്രതിഷേധ പ്രകടനം ആശുപത്രിപ്പടിയിൽ എത്തിയപ്പോൾ ധർണ്ണ ആരംഭിച്ചു. ധർണ്ണ വ്യാപാരി വ്യവസായി ഏകോപന സമിതി പീരുമേട് നിയോജക മണ്ഡലം പ്രസിഡൻ്റ് മജോ കാരിമുട്ടം ഉത്ഘാടനം ചെയ്തു.
ധർണ്ണയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പുതറ യൂണിറ്റ് പ്രസിഡൻ്റ് സിബി മുത്തുമാക്കുഴി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജേക്കബ്ബ് പനത്താനം ട്രഷറർ സുനിൽ ചാലുങ്കൽ, വർക്കിംഗ് പ്രസിഡൻ്റ് ബിനോയി കട്ടപ്പനക്കട, വളക്കോട് പ്രസിഡൻ്റ് പി എ മത്തായി, , ഏലപ്പാറ പ്രസിഡൻ്റെ താജ്ദ്ദീൻ അഹമ്മദ്, മാട്ടുകട്ട പ്രസിഡൻ്റ് ജയിംസ് ജോസഫ്, സെക്രട്ടറി സാജു കരുമുങ്ങ , ചപ്പാത്ത് സെക്രട്ടറി സി ജെ സ്റ്റീഫൻ ഉപ്പുതറ വനിത, യുവജന ഭാരവാഹികളായ അനുമേരി രാജൻ, ബിന്ദു ജോജി, റൂത്ത് അജി, ജോൺ പീറ്റർ,ഹരികൃഷ്ണൻ, സുബാഷ് ഗാലക്സി എന്നിവർ സംസാരിച്ചു.