വണ്ടൻമേട് വെള്ളി മലയിൽ കനത്ത മഴയിൽ വീടിൻ്റെ ഭിത്തി ഇടിഞ്ഞുവീണു;2018ലെ പ്രളയ കാലത്തും വീടിന് കേടുപാടുകൾ സംഭവിച്ചിരുന്നു
വണ്ടൻമേട് വെള്ളി മലയിൽ കനത്ത മഴയിൽ വീടിൻ്റെ ഭിത്തി ഇടിഞ്ഞുവീണു. വെള്ളിമല കുന്നത്ത് ബിജുവിന്റെ വീടാണ് തകർന്നത്. കഴിഞ്ഞദിവസം വീട് അപകടാവസ്ഥയിലായതോടെ ഇവരെ സമീപത്തെ വീട്ടിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. 2018ലെ പ്രളയ കാലത്തും വീടിന് കേടുപാടുകൾ സംഭവിച്ചിരുന്നു. 12 വർഷമായി ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷ നൽകുന്നുണ്ടെങ്കിലും ഇതുവരെ ഇവർക്ക് വീട് ലഭിച്ചിട്ടില്ല.

