ഇരട്ടയാർ ടാക്സി സ്റ്റാൻഡിനെ ഇല്ലായ്മ ചെയ്യാനുള്ള നടപടിയിൽ നിന്ന് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഭരണസമിതി പിന്മാറണമെന്ന് ആവശ്യവുമായി ഇരട്ടയാട്ടിലെ ടാക്സി ഉടമകൾ രംഗത്ത്

ഇരട്ടയാർ പഞ്ചായത്ത് ഓഫീസിന് മുൻവശത്തെ ബസ്റ്റാൻഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ടാക്സി സ്റ്റാൻഡി ലേക്ക് മാറ്റുവാനാണ് പഞ്ചായത്ത് ഭരണ സമിതിയുടെ നീക്കമെന്നാണ് ആക്ഷേപമുയരുന്നത്.വർഷങ്ങളായി ഉപയോഗിക്കുന്ന ടാക്സി സ്റ്റാൻഡിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഭരണ സമിതി നടത്തുന്നതെന്നാണ് പരാതി.
2010 മുതൽ ആണ് നിലവിലെ പഞ്ചായത്ത് ഓഫീസിന്റെ പിറകുവശത്തെ ടാക്സി സ്റ്റാൻഡിൽ ടാക്സി വാഹനങ്ങൾ പാർക്ക് ചെയ്യാൻ തുടങ്ങിയത്. ഏകദേശം മുപ്പതോളം ടാക്സി വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യുന്നുണ്ട്. കൂടാതെ പഞ്ചായത്ത് വക കെട്ടിടത്തിൽ വ്യാപാര സ്ഥാപനങ്ങൾ അടക്കം പ്രവർത്തിക്കുന്നുണ്ട്. നിലവിൽ യാതൊരുവിധ തർക്കങ്ങളും ഇല്ലാതെയാണ് മുൻപോട്ടു പോകുന്നതും.
എന്നാൽ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരം പഞ്ചായത്ത് ബസ്റ്റാൻഡിലേ വാഹന പാർക്കിംഗ് ഈ ടാക്സി സ്റ്റാൻഡിലേക്ക് മാറ്റുവാൻ ഉള്ള ഒരു പ്രഖ്യാപനം ഉണ്ടായി.ഇത് നിലവിലെ ടാക്സി സ്റ്റാൻഡിനെ ഇല്ലായ്മ ചെയ്യാനുള്ള സാധ്യതയാണ് മുന്നിലുള്ളതെന്നാണ് ടാക്സി ഉടമകൾ പറയുന്നത്.
ഇങ്ങനെ നിരവധി വാഹനങ്ങൾ എത്തിയാൽ ഇത് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങും കൂടാതെ ദിനംപ്രതി 500 ഓളം വാഹനങ്ങൾ ടാക്സി സ്റ്റാൻഡിൽ എത്തി മടങ്ങുന്നുമുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് പഞ്ചായത്ത് ഭരണസമിതി ഈ തീരുമാനത്തിൽ നിന്ന് പിന്തിരിയണമെന്നാണ് ടാക്സി ഉടമകൾ പറയുന്നത്. ഇതുകൂടാതെ ടാക്സി സ്റ്റാൻഡ് ഇവിടെ നിന്നും മാറ്റിയാൽ തങ്ങൾ എവിടെ വാഹനങ്ങൾ പാർക്ക് ചെയ്യും എന്ന ചോദ്യവും ഇവർ മുന്നോട്ടുവയ്ക്കുന്നുണ്ട്.