സിപിഐ എം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായി കട്ടപ്പന സാഗര ബ്രാഞ്ച് സമ്മേളനം നടന്നു
സിപിഐ എം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായിട്ടാണ് സമ്മേളനങ്ങൾ പൂർത്തീകരിക്കുന്നത്. ബ്രാഞ്ച്, ലോക്കൽ, ഏരിയ, ജില്ലാ സമ്മേളനങ്ങൾക്കുശേഷം 2025 ഫെബ്രുവരിയിലാണ് സംസ്ഥാന സമ്മേളനം നടക്കുക. അതിന്റെ ആദ്യപടിയായിട്ടാണ് ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കുന്നത്. സാഗര ബ്രാഞ്ച് കമ്മിറ്റിയുടെ സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷൈലജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സിപിഐഎം ഏരിയ സെക്രട്ടറി വി ആർ സജി അഭിവാദ്യമർപ്പിച്ചു. ഇ പി രവീന്ദ്രൻ അധ്യക്ഷൻ ആയിരുന്നു. നേതാക്കളായ ടിജി എം രാജു, ഫൈസൽ ജാഫർ, ശോഭന കുമാരൻ,സാബു തോമസ്, ഓ ജെ ബേബി , വിഷ്ണു വിജയൻ, അതുല്യ ഗോപേഷ്,അമ്പിളി അനു,എന്നിവർ പങ്കെടുത്തു. ബ്രാഞ്ച് സെക്രട്ടറിയായി ഇ കെ ശശിയെ തിരഞ്ഞെടുത്തു.