തമിഴ്നാട് തേനി ഉത്തമപാളയത്ത് വാഹനാപകടത്തിൽ ഇടുക്കി സ്വദേശി മരിച്ചു
തമിഴ്നാട് തേനി ഉത്തമപാളയത്ത് വാഹനാപകടത്തിൽ ഇടുക്കി സ്വദേശി മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. കേരളത്തിൽ നിന്നും തടിയുമായി പോയ വാഹനം റോഡിരുകിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കും ഇഡ്ഡലി കടയിലേക്കും ഇടിച്ചു കയറുകയായിരുന്നു.ഇഡ്ഡലി കടയിൽ നിന്ന ആളുകൾക്കു നേരെയാണ് വാഹനം പാഞ്ഞ് കയറിയത്. കടയിൽ നില്കുകയായിരുന്ന ഇടുക്കി വെള്ളതൂവൽ സ്വദേശിയായ തോമസ് മാത്യു ആണ് മരിച്ചത്. മറ്റ് മൂന്ന് പേർക്കും സാരമായി പരുക്ക് ഏറ്റു.

