കട്ടപ്പന സി.ഐ ആണെന്ന വ്യാജേന പെൺകുട്ടിയുമായി ലോഡ്ജിൽ മുറിയെടുത്തു; പോക്സോ കേസിൽ കരാട്ടേ അധ്യാപകനായ പാസ്റ്റർ അറസ്റ്റിൽ
വിവിധ സ്‌കൂളുകളിൽ കരാട്ടേ അധ്യാപകൻ കൂടിയായ പാസ്റ്ററെ പോക്സോ കേസിൽ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്‌തു. പെരുംതൊട്ടി ചക്കാലക്കൽ ജോൺസൺ (സണ്ണി 51) ആണ് അറസ്റ്റിലായത്. സുവിശേഷ പ്രവർത്തനങ്ങൾ ചെയ്യുന്ന പ്രതി ഹൈറേഞ്ചിൽ വിവിധ സ്‌കൂളുകളിൽ കരാട്ടേ പഠിപ്പിക്കുന്നുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായെത്തി കരാട്ടേ ക്യാമ്പിന്റെ പേരിൽ കട്ടപ്പന നഗരത്തിലെ ലോഡ്‌ജിൽ മുറിയെടുത്തു.
കട്ടപ്പന സി.ഐ. ആണെന്ന് ലോഡ്ജ് നടത്തിപ്പുകാരെ പരിചയപ്പെടുത്തിയാണ് റൂമെടുത്തത്. സംശയം തോന്നിയ ലോഡ്‌ജ് ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് പോലീസ് എത്തിയപ്പോൾ കൂടെയുള്ളത് മകളാണെന്ന് പറഞ്ഞ് പ്രതി ഒഴിയാൻ നോക്കിയെങ്കിലും ചോദ്യം ചെയ്യലിൽ മകളല്ലെന്ന് പോലീസിന് വിവരം ലഭിച്ചു. തുടർന്നാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്.