വിയറ്റ്നാമിലേക്ക് മനുഷ്യ കടത്ത് നടത്തിയ സംഘത്തിലെ മൂന്ന് പേരെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു

വിയറ്റ്നാമിലേക്ക് മനുഷ്യ കടത്ത് നടത്തിയ സംഘത്തിലെ മൂന്ന് പേരെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം പാങ്ങോട് സ്വദേശി സജീദ്, കൊല്ലം കൊട്ടിയം സ്വദേശികളായ മുഹമ്മദ് ഷാ, അൻഷാദ് എന്നിവരെയാണ് അടിമാലി പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഡിടിപി ഓപ്പറേറ്ററായി ജോലി വാഗ്ദാനം ചെയ്ത് വിസിറ്റിംഗ് വിസ നൽകിയാണ് അടിമാലി സ്വദേശിയെ വിയറ്റ്നാമിലേക്ക് കൊണ്ടുപോയത്. ഇതിനു ശേഷം വിയറ്റ്നാമിൽ നിന്നും കമ്പോഡിയയിൽ എത്തിച്ചു.കെണിയിലകപ്പെട്ട അടിമാലി സ്വദേശി പിന്നീട് എംബസിയുടെ സഹായത്തോടെ രക്ഷപ്പെട്ട് തിരികെ നാട്ടിൽ എത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.