കനത്ത മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് തൊടുപുഴ തൊമ്മന്‍കുത്ത് ആനയാടികുത്തില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപെടുത്തി
കനത്ത മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് തൊടുപുഴ തൊമ്മന്‍കുത്ത് ആനയാടികുത്തില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപെടുത്തി.എറണാകുളം സ്വദേശികളായ കുട്ടികള്‍ ഉള്‍പ്പെടെയുള്ള 15-സഞ്ചാരികളെയാണ് അഗ്‌നി രക്ഷാസേന അതി സാഹസികമായി രക്ഷപെടുത്തിയത്.കനത്ത മഴയെ തുടര്‍ന്ന് അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തുകയായിരുന്നു. ഇതോടെ ഭയന്ന സഞ്ചാരികള്‍ സമീപത്തെ പാറയുടെ മുകളിലേക്ക് കയറി.
ഇവരുടെ കരച്ചില്‍ കേട്ട് സമീപവാസികള്‍ ഓടിയെത്തി. എന്നാല്‍ പുഴയിലെ ഒഴുക്ക് കുറയാത്തതിനാല്‍ ഇവര്‍ക്ക് മറുകരയിലെത്താനായില്ല. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് തൊടുപുഴയില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനയെത്തി വടം കെട്ടിയാണ് സഞ്ചാരികളെ മറുകരയിലെത്തിയത്. തുടര്‍ന്ന് ഇവരെ മലമുകളിലൂടെയുള്ള മറ്റൊരു വഴിയിലൂടെയാണ് സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചത്.
വണ്ണപ്പുറം പഞ്ചായത്തിന്റെ അധീനതയിലുളള ആനയാടി കുത്തില്‍ ഗൈഡുകളെ നിയമിക്കാന്‍ പഞ്ചായത്ത് ശ്രദ്ധിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചുു. കാളിയാര്‍ എസ്.ഐ സിയാദിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്ത് എത്തിയിരുന്നു.