മാങ്ങാത്തൊട്ടി മോർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 13ന് നടത്തപ്പെടുന്നു
മാങ്ങാത്തൊട്ടി മോർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം മോർ ബസോലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന്റെയും കോതമംഗലം മോർ ബസോലിയോസ് ദന്തൽ കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഈ മാസം പതിമൂനാം തിയ്യതി ഞായാറാഴ്ച രാവിലെ പത്ത് മണി മുതൽ ഉച്ചക്ക് രണ്ട് മണിവരെയാണ് ക്യാമ്പ് നടത്തപ്പെടുന്നത്.
ജനറൽ മെഡിസിൻ,ഇ എൻ റ്റി,ജനറൽ സർജറി,ഓർത്തോപിടിക്,പൾമോണോളജി,ഡെർമറ്റോളജി,പി എഫ് റ്റി,ദന്തൽ,പീഡിയാട്രിക്,തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്തരായ ഡോക്‌ടർമാർ രോഗികളെ പരിശോധിച്ച് ചികിത്സയും മരുന്നുകളും നൽകുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇടവക വികാരി ഫാ ബാബു ചാത്തനാട്ട്,ട്രസ്റ്റി തങ്കച്ചൻ വാടകരതടത്തിൽ,ജൂബിലി കൺവീനർ അഡ്വ.ജോഫറി,ജോയിൻ കൺവീനർ ബേബി പുൽപ്പറമ്പിൽ,കമ്മറ്റി അംഗങ്ങൾ എന്നിവർ അറിയിച്ചു.