വൈ എം സി എ സ്ഥാപകൻ സർ ജോർജ് വില്യംസിൻ്റെ 203-ാമത് ജന്മദിന അനുസ്മരണം കട്ടപ്പനയിൽ നടന്നു
വൈഎം സി എ സ്ഥാപകൻ സർ ജോർജ് വില്യംസിൻ്റെ 203 മത് ജന്മദിന അനുസ്മരണം (താങ്ക്സ് ഗിവിങ്സ് ഡേ ) നടത്തി. വൈഎം സി എ സ്ഥാപകൻ സർ ജോർജ് വില്യംസിൻ്റെ ഇരുന്നൂറ്റി മൂന്നാം ജന്മദിന അനുസ്മരണം നടന്നു. കട്ടപ്പന വൈഎംസിഎ ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് രജിറ്റ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. വൈ എം സി എ സംസ്ഥാന വിദ്യാഭ്യാസബോർഡ് ചെയർമാൻ ജോർജ് ജേക്കബ് സർ ജോർജ് വില്യംസ് ജന്മദിന അനുസ്മരണ പ്രഭാഷണം നടത്തി.
കട്ടപ്പന വൈഎംസിഎ ഹാളിലെ സർ ജോർജ് വില്യംസിൻ്റെ ഫോട്ടോ അനാച്ഛാദനകർമ്മം റവ.വർഗീസ് ജേക്കബ് കോർഎപ്പിസ്കോപ്പായും റവ .ഡോ. ബിനോയി പി ജേക്കബും ചേർന്ന് നിർവ്വഹിച്ചു. ജന്മദിന കേക്ക് മുറിക്കൽ കർമ്മം റവ.ഫാ. ഷിജുവട്ടം പുറത്ത് മുൻ സബ് റീജിയണൽ ചെയർമാൻ മാരായ യു. സി. തോമസ്, റ്റി.റ്റി. തോമസ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. സർ ജോർജ് വില്യംസ് കലണ്ടർ പ്രകാശനം ഇടുക്കി സബ് റീജിയണൽ ചെയർമാൻ മാമൻ ഈശോ നിർവ്വഹിച്ചു.
ഗിഫ്റ്റുകളുടെ വിതരണോദ്ഘാടനം ഇടുക്കി സബ് റീജിയണൽ ജനറൽ കൺവീനർ സനു വർഗീസ് നിർവ്വഹിച്ചു. കട്ടപ്പന വൈഎംസിഎ മുൻ പ്രസിഡൻ്റ് ഷെമിൽ എം.എ,സെക്രട്ടറി ജോസഫ് കെ.ജെ എന്നിവർ പ്രസംഗിച്ചു. ഇടുക്കി സബ് റീജിയണിലെ വിവിധ വൈഎംസിഎകളിലെ അംഗങ്ങൾ സർ ജോർജ്‌വില്യംസ് ജന്മദിന അനുസ്മരണത്തിലും സബ് റീജിയൺ കോൺഫറൻസിലും പങ്കെടുത്തു.