വണ്ടിപ്പെരിയാർ 59 പുതുവലിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

ബുധനാഴ്ച രാവിലെ 10 മണിയോടുകൂടിയാണ് വണ്ടിപ്പെരിയാർ 59 പുതുവലിൽ താമസിക്കുന്ന പഴനിയമ്മയുടെ വീട് കുത്തിത്തുറർന്ന് മോഷണം നടത്തിയത്. ഇതിൽ എട്ടു പവനോളം സ്വർണം നഷ്ടമായി എന്നാണ് പളനിയമ്മ പറഞ്ഞിരുന്നത്.തുടർന്ന് പ്രതിക്കായുള്ള അന്വേഷണത്തിൽ പോലീസ് ഊർജ്ജിതമായി ഇടപെടുകയും മ്ലാമല, ശാന്തി പാലം, ചെങ്കര കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു.
ഇതോടൊപ്പം പ്രതിയുടെ വിവരങ്ങൾ നാട്ടുകാർക്കും കൈമാറിയിരുന്നു. തുടർന്ന് രാത്രി തന്നെ ചെങ്കരയിൽ കൊളുന്ത് പുരയിൽ വെച്ച് പ്രതിയായ അരണക്കൽ എകെജി കോളനി മഠത്തി പറമ്പിൽ വീട്ടിൽ മുരുകൻ (46) നെ പിടികൂടുകയായിരുന്നു .ഇയാൾ അപകരിച്ച നാലര പവൻ സ്വർണം പിടിച്ചെടുക്കുകയും ചെയ്തു.ബാക്കിയുള്ളത് പഴനിയമ്മയുടെ വീട്ടിൽ നിന്നും തന്നെ കണ്ടെടുത്തു. തുടർന്ന് പ്രതിയെ തെളിവെടുപ്പിന് എത്തിക്കുകയും വിരൽ അടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
പിന്നീട് അറസ്റ്റ് ചെയ്ത പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ വിഎസ് അനിൽ കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ രാധാകൃഷ്ണപിള്ള,എ എസ് ഐ മാരായ കൃഷ്ണകുമാർ,നാസർ സിപിഓ മാരായ ബിനു കുമാർ,അജേഷ്,ഡെന്നിസ് മാത്യു,രാഹുൽ എന്നിവർ സംഘമാണ് പ്രതിയെ പിടികൂടിയത്.