ഇടുക്കി മാൻകുത്തി മേട്ടിൽ അനധികൃതമായി സർക്കാർ ഭൂമി കയ്യേറി കാരവൻപാർക്ക് നിർമ്മിച്ചതിൽ കർശന നടപടിയുമായി റവന്യൂ വകുപ്പ്
ഇടുക്കി മാൻകുത്തി മേട്ടിൽ അനധികൃതമായി സർക്കാർ ഭൂമി കയ്യേറി കാരവൻപാർക്ക് നിർമ്മിച്ചതിൽ കർശന നടപടിയുമായി റവന്യൂ വകുപ്പ്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവയ്ക്കുവാനുള്ള കോടതി ഉത്തരവ് ലംഘിച്ച് അനധികൃതമായി നിർമ്മാണം നടത്തിയതിനെ തുടർന്ന് റവന്യൂ വകുപ്പ് കാരവാൻ പാർക്ക് സീൽ ചെയ്തു. പ്രവേശന കവാടത്തിൽ സർക്കാർ ഭൂമിയെന്ന ബോർഡും സ്ഥാപിച്ചു. ഭൂമിയിൽ ഒരുവിധ നിർമ്മാണങ്ങളും പാടില്ലായെന്നും നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്നാൽ കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് വകവയ്ക്കാതെയായിരുന്നു അനധികൃത നിർമ്മാണം . നടപടികൾ കോടതിയെ രേഖാമൂലം അറിയിക്കാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.