ഇരട്ടയാറിൽ ഇഎസ്എ വിഷയത്തിൽ റിപ്പോർട്ട് നൽകുക,തെരുവുനായ ശല്യത്തിന് പരിഹാരം കാണുക;ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി കോൺഗ്രസ് ഐ ഇരട്ടയാർ മണ്ഡലം കമ്മിറ്റി

Oct 11, 2024 - 09:38
 0
ഇരട്ടയാറിൽ ഇഎസ്എ വിഷയത്തിൽ റിപ്പോർട്ട് നൽകുക,തെരുവുനായ ശല്യത്തിന് പരിഹാരം കാണുക;ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി
 കോൺഗ്രസ് ഐ ഇരട്ടയാർ മണ്ഡലം കമ്മിറ്റി
This is the title of the web page

ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ തെരുവുനായ ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും പരിസ്ഥിതി ലോല പ്രദേശമായി ഇരട്ടയാർ വില്ലേജിനെ ഉൾപ്പെടുത്തിയതിനെതിരെ ഗ്രാമപഞ്ചായത്ത് റിപ്പോർട്ട് സമർപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുൻപാകെ കോൺഗ്രസ് ഐ ഇരട്ടയാർ മണ്ഡലം കമ്മിറ്റി നിവേദനം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ഷാജി ജോസഫിന്റെ നേതൃത്വത്തിലാണ് പഞ്ചായത്ത് ഓഫീസിലെത്തി നിവേദനം നൽകിയിരിക്കുന്നത്.ഈ വിഷയങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് ഷാജി ജോസഫ് പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിലും തെരുവുനായ ശല്യം രൂക്ഷമായി തുടരുകയാണ്. മനുഷ്യർക്കും വളർത്തു മൃഗങ്ങൾക്കും ഉൾപ്പെടെ സാരമായി പരിക്കേൽക്കുകയും ചെയ്യുന്നു. പഞ്ചായത്ത് ഓഫീസിന്റെ മുൻവശത്തുള്ള ബസ് സ്റ്റാൻഡിൽ നിരവധി നായ്ക്കൾ ആണ് അലഞ്ഞ് തിരിയുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഇതുമൂലം യാത്രക്കാരും വ്യാപാരികളും വിദ്യാർത്ഥികളും ഉൾപ്പെടെ ഭീതിയോടെയാണ് സ്റ്റാൻഡിലും ടൗണിലും എത്തുന്നത്. വളർത്തു മൃഗങ്ങളെ വീട്ടിൽ കയറി ആക്രമിക്കുന്ന സംഭവങ്ങൾ വരെയുണ്ടായി. ഇത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നിവേദനം. പുതുക്കിയ കരട് വിജ്ഞാപനത്തിൽ ഇരട്ടയാർ വില്ലേജിനെ പരിസ്ഥിതിലോല പ്രദേശമായി പഞ്ചായത്ത് ഉൾപ്പെട്ടിരിക്കുകയാണ്.

ഇത് ഒഴിവാക്കുന്നതിനായി പഞ്ചായത്ത് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാത്തത് വലിയ അപകടം ക്ഷണിച്ചു വരുത്തുകയാണ്. വിവിധ പഞ്ചായത്തുകൾ റിപ്പോർട്ട് തയ്യാറാക്കി ഇതിൽ നിന്നു ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമ്പോൾ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് കുറ്റകരമായ അനാസ്ഥ കാണിക്കുകയാണ്.

ഇതിനാൽ ഈ വിഷയത്തിൽ നടപടി സ്വീകരിച്ച് ഇരട്ടയാർ നിവാസികളുടെ ആശങ്ക അകറ്റണമെന്നാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെടുന്നത്.ഈ രണ്ടു വിഷയങ്ങളിലും അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം ഇരട്ടയാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും മണ്ഡലം പ്രസിഡണ്ട് ഷാജി ജോസഫ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow