മുല്ലപ്പെരിയാർ സമരസമിതിക്ക് ഐക്യദാർഢ്യവുമായി ഉപ്പുതറ പുളിങ്കട്ട സ്കൂൾ
മുല്ലപ്പെരിയാർ ഡാമിന് 129 വയസ്സ് തികയുന്ന ഇന്ന് ഡാം ഡി കമ്മീഷൻ ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുല്ലപ്പെരിയാർ സമരസമിതി നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഉപ്പുതറ പുളിങ്കട്ട സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് സന്തോഷ് കൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ പരിപാടിയിൽ സ്കൂൾ മാനേജർ ഫാദർ മാത്യു ചേറോലിൽ ഉദ്ഘാടനം നിർവഹിച്ചു. മേഴ്സി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. സ്കൂൾ പിടിഎ വൈസ് പ്രസിഡണ്ട് സിജോ കല്ലറയ്ക്കൽ,സ്കൂളിലെ അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.