കാഞ്ചിയാർ അഞ്ചുരുളി റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമില്ല; നാട്ടുകാർ റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ചു

Dec 1, 2024 - 15:23
 0
കാഞ്ചിയാർ അഞ്ചുരുളി റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമില്ല; നാട്ടുകാർ
റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ചു
This is the title of the web page

ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ കാഞ്ചിയാർ അഞ്ചുരുളിയിലേക്കുള്ള പാതയാണ് നാളുകളായി ശോച്യാവസ്ഥയിൽ തുടരുന്നത്. നിരവധി പരാതികളും നിവേദനകളും അധികാരികൾക്ക് മുമ്പാകെ സമർപ്പിച്ചിട്ടും നടപടി ഉണ്ടായില്ല. കുണ്ടും കുഴിയും നിറഞ്ഞ് പാത ദുഷ്കരമായി മാറിതോടെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത് വന്നത്.കക്കാട്ടുകട അഞ്ചുരുളി റോഡിൽ ജോണിക്കടയിൽ നിന്നും പ്രകടനം നടത്തി. തുടർന്ന് റോഡിലെ ഗർത്തത്തിൽ വാഴനട്ട് പ്രതിഷേധിച്ചു.നിലവിൽ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് പാത. പരാതികൾ ശക്തമാകുബോൾ പരസ്പരം പഴിചാരുകയാണ് പഞ്ചായത്ത് അധികൃതർ ചെയ്യുന്നത് .മെയിന്റനൻസ് നടത്താൻ പോലും അധികൃതർ ശ്രമിക്കുന്നില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു.സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ വലിയ യാത്ര ക്ലേശമാണ് സഹിക്കുന്നത്. കൂടാതെ അടിയന്തര സാഹചര്യത്തിൽ ആശുപത്രി ആവശ്യങ്ങൾക്ക് ഉൾപ്പെടെ ടാക്സി വാഹനങ്ങൾ വിളിച്ചാൽ പലരും അവഗണിക്കുകയാണെന്നും ആക്ഷേപമുണ്ട്.കെഎസ്ആർടിസിയുടെ അടക്കം നിരവധി വിനോദസഞ്ചാര പാക്കേജുകൾ മേഖലയിലൂടെ കടന്നു പോയിരുന്നു. റോഡിന്റെ ശോച്യാവസ്ഥ മൂലം ഇവയെല്ലാം നിർത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. മേഖലയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലും കുറവ് വന്നു. ഇത് അഞ്ചുരുളി ലക്ഷ്യമാക്കി ഉപജീവനം നടത്തിയിരുന്ന വ്യാപാരികളെയും പ്രതിസന്ധിയിലാക്കി. വിനോദസഞ്ചാരികളെയും പ്രദേശവാസികളെയും വലക്കുന്ന പാതയുടെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. അല്ലാത്തപക്ഷം ശക്തമായ തുടർ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow