വണ്ടൻമേട് ഗ്രാമ പഞ്ചായത്തിനെതിരെ എൽഡിഎഫ് അംഗങ്ങൾ നടത്തുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രസിഡൻറ് സുരേഷ് മാനങ്കേരിൽ
2023-24 സാമ്പത്തിക വർഷത്തിലെ പദ്ധതികൾ നടപ്പാക്കുന്നതിൽ വലിയ വീഴചയുണ്ടായതായും വാർഡുതലത്തിലും പൊതുവായ ഫണ്ടുകളുടെ വിനിയോഗത്തിലും പിഴവ് സംഭവിച്ചതുമൂലം പഞ്ചായത്തിന് രണ്ടു കോടിരൂപയോളം നഷ്ടമുണ്ടായതായും എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചിരുന്നു.
എന്നാൽ 2023 - 24 സാമ്പത്തിക വർഷം 4 കോടി 19 ലക്ഷത്തി 42 ആയിരം രൂപയാണ് എന്നാൽ ഈ ഫണ്ട് വെട്ടിക്കുറച്ചതായി സർക്കാർ ഉത്തരവിറക്കിയെന്നും ലഭിച്ച തുക ലാപ്സായിട്ടില്ലെന്നും ഗ്രാമ പഞ്ചായത്ത് പ്രസി. സുരേഷ് മാനങ്കേരിൽ പറഞ്ഞു.
മാംസ സ്റ്റാളിന്റെ ലേലത്തിൽ പഞ്ചായത്ത് കമ്മറ്റിയിലാണ് അന്തിമതീരുമാനമെടുക്കുന്നതെന്നും ടേക് എ ബ്രേക്ക് പദ്ധതി പ്രകാരം പുറ്റടിയിൽ പണികഴിപ്പിച്ചിട്ടുള്ള ശുചിമുറി കോംപ്ലക്സിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണെന്നും നെറ്റിത്തൊഴു,ചേറ്റുകുഴി എന്നിവിടങ്ങളിലെ ഷോപ്പിംഗ് കോംപ്ലക്സുകളുടെ നിർമ്മാണത്തിനായി ഫണ്ട് അനുവദിച്ചത് യു ഡി എഫ് ഭരണ സമിതിയുടെ കാലത്താണെന്നും സുരേഷ് മാനങ്കേരിൽ പറഞ്ഞു.
വണ്ടൻമേട് ഗ്രാമ പഞ്ചായത്തിനെതിരേ നടത്തുന്ന വ്യാജ പ്രചരണങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നുംഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.