വണ്ടൻമേട് കറുവാക്കുളത്തെ പാറമട ജിയോളജി, റവന്യൂ വകുപ്പ് അധികൃതർ പരിശോധിച്ചു

Oct 10, 2024 - 12:13
 0
വണ്ടൻമേട് കറുവാക്കുളത്തെ പാറമട ജിയോളജി, റവന്യൂ വകുപ്പ് അധികൃതർ പരിശോധിച്ചു
This is the title of the web page

വണ്ടൻമേട് കറുവാക്കുളത്തെ പാറമട ജിയോളജി, റവന്യൂ വകുപ്പ് അധികൃതർ പരിശോധിച്ചു. കട്ടപ്പനക്ക് സമീപം കറുവക്കുളത്ത് അനധികൃത പാറ ഖനനം നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. ദിവസേന നൂറ് ലോഡിലധികം പാറയാണ് ഇവിടെ നിന്നും പൊട്ടിച്ചു കടത്തുന്നത്. മൈനിംഗ് ആൻറ് ജിയോളജി വകുപ്പും റവന്യൂ വകുപ്പും പലതവണ നൽകിയ നിരോധന ഉത്തരവ് മറികടന്നാണ് പാറമടയുടെ പ്രവർത്തനം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 പുലർച്ചെ നാലു മണി മുതലാണ് ഇവിടെ നിന്നും പാറപൊട്ടിച്ച് കടത്തുന്നത്. ഇതോടെ ഉറക്കം നഷ്ടപ്പെട്ട നാട്ടുകാ‌ർ പാറമടയുടെ പ്രവർത്തനം സംബന്ധിച്ച് ജില്ല കളക്ട‌ർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് മൈനിംഗ് ആൻറ് ജിയോളി വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ പാറമട അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്റ്റോപ്പ് മെമ്മോ നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇതവഗണിച്ച് പ്രവർത്തനം തുടർന്നതോടെ വീണ്ടും നിരോധന ഉത്തരവ് നൽകി. ഒപ്പം റവന്യൂ വകുപ്പും നോട്ടീസ് നൽകി. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തി ഇപ്പോഴും പാറമട പ്രവർത്തനം തുടരുകയാണ്.  ഏലത്തോട്ടത്തിൽ കുളം നിർമ്മിക്കുകയാണെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചാണ് പാറ ഖനനം. സമീപത്ത് മറ്റൊരു പാറമടയുണ്ടായിരുന്നത് നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പ്രവർത്തനം നിർത്തി വയ്പ്പിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow