ബൈസൺവാലിയിലെ കുടുംബശ്രീയുടെ ഉടമസ്ഥതയിൽ ഉള്ള ബേക്കറി സ്വകാര്യ വ്യക്തിക്ക് കൈമാറിയ പഞ്ചായത്ത് ഭരണസമിതിയുടെ തെറ്റായ നടപടിക്ക് എതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചു
കുടുംബശ്രീയുടെ മേൽനോട്ടത്തിൽ വിജയകരമായി പ്രവർത്തിച്ചു വന്നിരുന്ന ബൈസൺവാലി ഫേമസ് ബേക്കറി കഴിഞ്ഞ 9 മാസക്കാലമായി പൂർണമായും പ്രവർത്തനം നിലച്ച അവസ്ഥയിലാണ്. കുടുംബശ്രീ പ്രവർത്തകർക്ക് തൊഴിലും വരുമാനവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച പ്രസ്ഥാനം സ്വാകാര്യ വ്യക്‌തിക്ക് കൈമാറുവാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്.
കുടുംബശ്രീ വനിതകളുടെ പേരിൽ ലോൺ എടുത്താണ് ബേക്കറി പ്രവർത്തനം ആരംഭിച്ചത്. ഈ സാഹചര്യത്തിൽ നടത്തിപ്പ് അവകാശം സ്വകര്യ വ്യക്‌തിക്ക് കൈമാറുന്നതിൽ പ്രതിഷേധിച്ചുകൊണ്ടാണ് മഹിളാ കോൺഗ്രസ് ബൈസൺവാലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
പഞ്ചായത്ത് ഓഫിസിനു മുൻപിൽ നടന്ന പ്രധിഷേധ സമരം മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സബു ഉത്‌ഘാടനം ചെയ്‌തു.മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജാൻസി ബിജുവിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരത്തിൽ മുൻ സംസ്ഥ ജനറൽ സെക്രട്ടറി മഞ്ജു ജിൻസ്,ബ്ലോക്ക് പ്രസിഡന്റ് മിനി ബിജു,ജില്ലാ സെക്രട്ടറിമാരായ ഷാന്റി ബേബി,ലാലി ജോർജ്,തുടങ്ങി നിരവധി മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.