വൈഎം സിഎ സ്ഥാപകൻസർ ജോർജ് വില്യംസിൻ്റെ ഇരുന്നൂറ്റിമൂന്നാമത് ജന്മദിന അനുസ്മരണവും, കട്ടപ്പന വൈഎംസിഎ ഹാളിൽ സർജോർജ് വില്യംസ് ഫോട്ടോ അനാച്ഛാദനവും, കേക്ക് മുറിക്കലും ഒക്ടോബർ 10ന് നടക്കും
വൈഎം സിഎ സ്ഥാപകൻസർ ജോർജ് വില്യംസിൻ്റെ ഇരുന്നൂറ്റിമൂന്നാമത് ജന്മദിന അനുസ്മരണവും, കട്ടപ്പന വൈഎംസിഎ ഹാളിൽ സർജോർജ് വില്യംസ് ഫോട്ടോ അനാച്ഛാദനവും, കേക്ക് മുറിക്കലും (വ്യാഴാഴ്ച 10/10/2024) വൈകിട്ട് ആറിന് കട്ടപ്പന വൈഎംസിഎ ഹാളിൽ നടക്കും. ഇടുക്കി സബ് റീജിയണിൻ്റെ കോൺഫറൻസും യോഗത്തോടനുബന്ധിച്ച് നടക്കും കട്ടപ്പന വൈഎംസിഎ പ്രസിഡൻ്റ് രജിത് ജോർജ് അദ്ധ്യക്ഷതവഹിക്കുന്ന യോഗത്തിൽ വൈഎംസിഎ സംസ്ഥാന വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ജോർജ് ജേക്കബ് സർജോർജ് വില്യംസ് ജന്മദിന അനുസ്മരണം നടത്തും.
വെരി റവ വർഗീസ് ജേക്കബ് കോർഎപ്പിസ്കോപ്പാ, റവ.ഡോ. ബിനോയി പി ജേക്കബ് എന്നിവർ ചേർന്ന് സർജോർജ് വില്യംസ് ഫോട്ടോ അനാച്ഛാദനം നിർവ്വഹിക്കും. ഫാ. ഷിജു, ഫാ. ജിതിൻ വർഗീസ് എന്നിവർ ചേർന്ന് കേക്ക് മുറിക്കൽ നടത്തും സർ ജോർജ് വില്യംസ് ജന്മദിന അനുസ്മരണ കലണ്ടർ പ്രകാശനം ഇടുക്കി സബ് റീജിയൺ ചെയർമാൻ മാമൻ ഈശോയും ഗിഫ്‌റ്റ് വിതരണം ജനറൽ കൺവീനർ സനു വർഗീസും വിതരണം ചെയ്യും. ഷെമിൽ എം എ , കെ.ജെ ജോസഫ് എന്നിവർ ആശംസകളർപ്പിക്കും.