ഇരട്ടയാർ ശാന്തിഗ്രാം പാലത്തിൽ ഇരുചക്ര വാഹനങ്ങൾ ഒഴുകിയുള്ള വാഹനങ്ങൾ നിരോധിച്ചതിനു ശേഷം ഇത് ലംഘിച്ച് രാത്രി സമയങ്ങളിൽ വാഹനങ്ങൾ പാലത്തിലൂടെ കടന്നു പോകുന്നത് അപകട ഭീഷണി ഉയർത്തുന്നു
കഴിഞ്ഞദിവസമാണ് ശക്തമായ മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ട് ഇരട്ടയാർ ശാന്തി ഗ്രാം പാലത്തിൻറെ സംരക്ഷണഭിത്തി ഇടിഞ്ഞത്. സംരക്ഷണഭിത്തി ഇടിഞ്ഞതോടെ ഈ ഭാഗത്ത് വലിയ അപകട ഭീഷണിയാണ് നിലനിൽക്കുന്നത് ഈ സാഹചര്യം മനസ്സിലാക്കിയാണ് ഈ പാലത്തിലൂടെ ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള മറ്റ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
മറ്റു വാഹനങ്ങൾക്ക് കടന്നുപോകാൻ സമാന്തര പാതകൾ ഉപയോഗിക്കണം എന്ന മുന്നറിയിപ്പ് സഹിതം റോഡിൻറെ വിവിധ ഭാഗങ്ങളിൽ ഇരട്ടയാർ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിലും പോലീസിന്റെ നേതൃത്വത്തിലും സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ ഇതെല്ലാം മറികടന്നാണ് രാത്രികളിൽ വലിയ വാഹനങ്ങൾ അടക്കം ഈ പാലത്തിലൂടെ കടന്നു പോയത്. കഴിഞ്ഞദിവസം രാത്രിയിൽ പോലീസ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് എന്നിവർ ഈ പാലത്തിൽ സ്ഥാപിച്ച മുന്നറിയിപ്പ് സംവിധാനങ്ങൾ തകർത്തു വാഹനം ഇതുവഴി കടന്നുപോയി. ഇത് വലിയ പ്രതിഷേധത്തിലാണ് ഇടക്കിടക്കുന്നത്.
രാത്രി ഇതുവഴി വാഹനങ്ങൾ കടന്നുപോയത് ചോദ്യം ചെയ്യാൻ എത്തിയ ആളുകൾക്ക് നേരെയും വാഹന ഡ്രൈവർമാർ കയർത്തു സംസാരിച്ചതായും പറയുന്നുണ്ട്. ഇന്ന് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിഷാ ഷാജി കട്ടപ്പന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ അടക്കം സ്ഥലത്തെത്തി പാലത്തിൻറെ ഇരുവശത്തും അപകടം മുന്നറിയിപ്പ് സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിച്ചു. ഇത് ലംഘിച്ച് ഇനി പാലത്തിലൂടെ ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ കടന്നുപോയാൽ നിയമനടപടിയിലേക്ക് നീങ്ങാനാണ് ഗ്രാമപഞ്ചായത്തിന്റെയും പോലീസിന്റെയും തീരുമാനം.