തൊഴിലാളി ബസ് ഉടമ ബഹുജന ധർണ്ണ കട്ടപ്പനയിൽ നടന്നു
സ്വകാര്യ ബസ് വ്യവസായവും തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും ബസുടമകളുടെയും നേതൃത്വത്തിൽ കട്ടപ്പന പുതിയ ബസ്റ്റാൻഡിൽ ധർണ്ണ സമരം ആരംഭിച്ചു . പ്രൈവറ്റ് ബസ് വര്‍ക്കേഴ്‌സ് യൂണിയന്‍(സിഐടിയു), പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ധർണ സമരം നടത്തുന്നത്. സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ധർണ സമരം ഉദ്ഘടനം ചെയ്തു.



