കനത്ത മഴയിൽ ശാന്തിഗ്രാം പാലത്തിന്റെ സൈഡ് ഇടിഞ്ഞ് അപകടാവസ്ഥയിൽ

കട്ടപ്പന തങ്കമണി റോഡിലെ ഇരട്ടയാർ ശാന്തി ഗ്രാം പാലത്തിൻറെ സംരക്ഷണഭിത്തിയാണ് ഇന്ന് പകൽ ഇടിഞ്ഞത് ശക്തമായ മഴയിൽ പാലത്തിൻറെ അപ്പ്രോച്ച് റോഡിൻറെ ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടായതാണ് സംരക്ഷണഭിത്തി ഇടിയാൻ കാരണം. അപകടസാധ്യത മുന്നിൽകണ്ട് ഇതുവഴിയുള്ള വാഹന ഗതാഗതം അധികൃതർ നിരോധിച്ചു. വാഹനങ്ങൾ സമാന്തര പാതകൾ ഉപയോഗിക്കണമെന്നും അധികൃതർ പറഞ്ഞു.
തോപ്രാൻ കുടി തങ്കമണി തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന ഭാരവാഹനങ്ങൾ ഇരട്ടയാർ നോർത്ത് വഴിയും അതല്ലെങ്കിൽ ഇരട്ടയാർ ഡാം സൈറ്റ് നാലുമുക്ക് റോഡ് വഴിയും പോകണമെന്നാണ് ബന്ധപ്പെട്ട പറയുന്നത്.നിലവിൽ ഇരുചക്ര വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാം. മഴ വീണ്ടും ശക്തമായി വെള്ളക്കെട്ട് രൂക്ഷമായാൽ കൂടുതൽ ഭാഗം ഇടിയാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട് പാലത്തിൻറെ ഈ ഭാഗത്തെ സംരക്ഷണഭിത്തിയുടെ അപകടാവസ്ഥ വർഷങ്ങൾക്ക് മുൻപ് തന്നെ ആളുകൾ ചൂണ്ടിക്കാണിച്ചിരുന്നതാണ്.
എന്നാൽ ഈ വിഷയം വേണ്ടത്ര ഗൗരവത്തിൽ ബന്ധപ്പെട്ടവർ എടുക്കാത്തതാണ് ഇടിയാൻ കാരണമെന്നും ആളുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂടാതെ ഇവിടെ ഒരു പുതിയ പാലം നിർമ്മിക്കും എന്ന വാഗ്ദാനത്തിനും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല.ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അധികൃതർ വില്ലേജ് ഓഫീസ് അധികൃതർ പൊതുമരാമത്ത് വിഭാഗം റോഡ് ബ്രിഡ്ജ് തുടങ്ങിയവയിലെ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.