വണ്ടിപ്പെരിയാറിൽ വീണ്ടും കടന്നലിന്റെ ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളികൾക്ക് പരിക്ക്

വണ്ടിപ്പെരിയാർ മേഖലയിലെ ഏലം തേയില തോട്ടങ്ങളിലെ തൊഴിലാളികൾ ക്ക് നേരേകടന്ന ലിന്റെ ആക്രമണമുണ്ടാവുന്നത് തുടർകഥയാവുകയാണ്. വണ്ടിപ്പെരിയാർ മേലേ തൊണ്ടിയാർ എസ്റ്റേറ്റി ലാണ് കടന്നലിന്റെ ആക്രമണമുണ്ടായിരിക്കുന്നത്. ഇന്ന് ഉച്ച കഴിഞ്ഞ് 2 മണിയോടുകൂടിയാണ് അന്യ സംസ്ഥാന തൊഴിലാളി ഉൾപ്പെടെ 6 പേർക്കാണ് കടന്നലിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.
തങ്കമല മാട്ടുപ്പെട്ടി സ്വദേശികളായ ശ്യാമള (53) മുരുകേശ്വരി ( 45 ) കാളിയമ്മ (38) പാപ്പ (55) അന്യ സംസ്ഥാന തൊഴിലാളിയായ സുമിത്ര ( 48 ) എന്നിവർക്കാണ് കടന്നലിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. തൊഴിലാളികൾ ഏല തോട്ടത്തിൽ കായ എടുത്തു കൊണ്ടിരുന്ന സമയം കടന്നൽ കൂട്ടം ഇളകി തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. എസ്റ്റേറ്റ് മാനേജ്മെന്റും സഹ തൊഴിലാളികളും ചേർന്ന് പരിക്കേറ്റവരെ വണ്ടിപ്പെരിയാർ CH C യിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പ്രാഥമിക ശുശ്രൂഷകൾ നൽകി ഇവരെ പീരുമേട് താലൂക്ക് ആശു പത്രിയിൽ പ്രവേശിപ്പിച്ചു.