കാരുണൃത്തിൻ്റെ കരസ്പർശമായി കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിയുടെ നേതൃത്വത്തിൽ ഉപ്പുതറയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു

Oct 6, 2024 - 15:56
 0
കാരുണൃത്തിൻ്റെ കരസ്പർശമായി കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിയുടെ നേതൃത്വത്തിൽ ഉപ്പുതറയിൽ  സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു
This is the title of the web page

കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റലിൻ്റെയും സി എം ഐ സെൻ്റ് : ജോസഫ് പ്രൊവിൻസ് സാമൂഹ്യ ക്ഷേമ വിഭാഗത്തിൻ്റെയും, പരപ്പ് വികാസ് യോജനയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് സൗജന്യ മെഗാ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടന്നത്. പരപ്പ് ചവറഗിരി സ്പെഷ്യൽ സ്കൂളിൽ വച്ച് നടത്തിയ ക്യാമ്പ് അയ്യപ്പൻ കോവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൾ ജോൺസൻ ഉത്ഘാടനം ചെയ്തു.

ക്യാമ്പിൽ 15 വിഭാഗങ്ങളിലായി വിദഗ്ദ്ധരായ ഡോക്ടർമാർ രോഗികളെ പരിശോധിക്കുകയും സൗജന്യമായി മരുന്നുകളും നല്കി , മെഡിക്കൽ, പാരാ മെഡിക്കൽ വിഭാഗങ്ങളിലായി 200 ഓളം ജീവനക്കാരും ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിന്റെ ഉൽഘാടന യോഗത്തിൽ അയ്യപ്പൻ കോവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് : മനു കെ ജോൺ മുഖ്യ പ്രഭാഷണം നടത്തി.മേരി ക്വീൻസ് ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ: മാർട്ടിൻ മണ്ണനാൽ, ഫാ ലിജോ ജോസ് കൊച്ചുവീട്ടിൽ, സ്കൂൾ പ്രിൻസിപ്പാൾ ഫാ. പ്രിൻസ് ജോൺ,ജോയിൻറ് : ഡയറകക്ടർമാരായ ഫാ. തോമസ് മതിലകത്ത്, ഫാ : സിറിൾ തളിയിൽ എന്നിവർ സംസാരിച്ചു. തോട്ടം,ആദിവാസി മേഖലകളിൽ നിന്നായി ആയിരത്തോളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow