ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഉപ്പുതറയിൽ ലഹരിവിരുദ്ധ സൈക്കിൾ റാലിയും പൊതു സമ്മേളനവും നടത്തി

Oct 2, 2024 - 14:56
 0
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഉപ്പുതറയിൽ ലഹരിവിരുദ്ധ സൈക്കിൾ റാലിയും പൊതു സമ്മേളനവും നടത്തി
This is the title of the web page

 ഉപ്പുതറ സെൻ്റ് : ഫിലോമിനാസ് എൻ എസ് എസ് യൂണിറ്റും സ്കൗട്ട് ആൻ്റ് ഗൈഡ് യൂണിറ്റും മേരികുളം സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റും സംയുക്തമായി ഉപ്പുതറ ടൗണിൽ ഗാന്ധി ജയന്തി ആഘോഷം സംഘടിപ്പിച്ചു.ഗാന്ധിജയന്തിയോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് നടത്തിയത്. ഉപ്പുതറ പാലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സൈക്കിൾ റാലി ഉപ്പുതറ എസ് എച്ച് ജോയ് മാത്യൂസ് ഫ്ലാഗ് ഓഫ് ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് ടൗണിൽ നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആശ ആൻറണി ഉദ്ഘാടനം ചെയ്തു .ഉപ്പുതറ പഞ്ചായത്ത് പ്രസിഡൻറ് ജെയിംസ് കെ ജേക്കബ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഉപ്പുതറയിലെ ജനപ്രതിനിധികളും ശുചിത്വ മിഷൻ അംഗങ്ങളും പൊതുജനങ്ങളും പങ്കെടുത്തു. ഉപ്പുതറ പഞ്ചായത്തിലെ "സ്വച്ഛത ഹി സേവ " പ്രവർത്തനങ്ങളുടെ ഔദ്യോഗിക സമാപനവും ഈ യോഗത്തോട് അനുബന്ധിച്ച് നടത്തപ്പെട്ടു. പൊതുസമ്മേളനത്തിൽ, ലഹരിക്കെതിരെ ' ബോധവത്കരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ അവതരിപ്പിച്ച തെയ്യം, സംഗീതശില്പം,മനുഷ്യ ചങ്ങല ,നാസിക് ഡോൾ എന്നിവ ജനശ്രദ്ധയാകർഷിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 മനുഷ്യചങ്ങലയിൽ ടൗണിലെ വ്യാപാരി വ്യവസായികൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. ഉപ്പുതറ ഹരിത കർമ്മ സേനയിലെ 30 തൊഴിലാളികളേയും ഉപഹാരങ്ങൾ നല്കി ആദരിച്ചു.പരിപാടികൾക്ക് പ്രോഗ്രാം ഓഫീസർമാരായ ലാലിസെബാസ്റ്റ്യൻ, ഗ്രേസീനാ ജോൺ, ഗൈഡ് ക്യാപ്റ്റൻ ബോണി സി മാത്യു, അധ്യാപകർ,ഉപ്പുതറ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, വോളണ്ടിയർ ലീഡേഴ്സ് എന്നിവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow