നിർമ്മാണ തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ ഉപ്പുതറ പാലക്കാവ് - ഒമേഗ റോഡ് ശുചീകരിച്ചു

നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ. ടി. യു) വളകോടിൻ്റെ നേതൃത്വത്തിൽ പാലക്കാവ് - ഒമേഗ റോഡിൻ്റെ വശങ്ങളിൽ വളർന്ന് നിന്നിരുന്ന കാട് പടലങ്ങൾ വെട്ടിത്തെളിച്ച് ശുചീകരിച്ചു. യൂണിയൻ പ്രസിഡന്റ് സുനിൽ ടി.എൻ ഉത്ഘാടനം നിർവഹിച്ചു.കിഴുകാനം കണ്ണംമ്പടി പ്രദേശത്തേക്ക് പോകുവാനുള്ള എളുപ്പമാർഗ്ഗമാണ് ഇന റോഡ് എങ്കിലും കാടുപടങ്ങൾ വളർന്ന് കാഴ്ച്ച മറക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നിർമ്മാണ തൊഴിലാളികളാണ് കാടുപടലങ്ങൾ വെട്ടിത്തെളിച്ച് ശുചീകരിച്ചത്.യൂണിയൻ സെക്രട്ടറി ബിജു അണിയറ, ബിനു കണ്ണംമ്പടി, റോയി പാറയിൽ , ജോജൻ ചെറുവള്ളി എന്നിവർ നേതൃത്വം നൽകി.