ലോക വയോജന ദിനാഘോഷവും ലോക മാനസികാരോഗ്യ ദിനാചരണവും മേരികുളത്ത് നടത്തി
ലോക വയോജന ദിനത്തോടനുബന്ധിച്ച് കട്ടപ്പന വൊസാർഡിൻ്റെ നേതൃത്വത്തിൽ മേരികുളം മരിയൻ ആഡിറ്റോറിയത്തിൽ വച്ച് വയോജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ ദിനാചരണ പരിപാടി നടത്തി.ജീവിതത്തിൻ്റെ സായാഹ്ന ഘട്ടത്തിൽ ഒറ്റപ്പെട്ടു കഴിയേണ്ടി വരുന്നവരെ സന്തോഷത്തിൻ്റെയും ആഹ്ലാദനിമിഷങ്ങളുടേയും തിരുമുറ്റത്തേക്കെത്തിക്കുവാൻ വൊസാർഡ് പോലുള്ള പ്രസ്ഥാനങ്ങൾ വഹിക്കുന്ന പങ്ക് മാതൃകാപരമാണെന്ന് ചടങ്ങ് ഉൽഘാടനം ചെയ്തു കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ ജയമോൾ ജോൺസൺ പറഞ്ഞു.
അയ്യപ്പൻകോവിൽ പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്ന 14 ഗ്രൂപ്പുകളുടെ സംഗമമാണ് നടന്നത്.പരിപാടി സ്പോൺസർ ചെയ്തത് മാട്ടുക്കട്ട ദന്തൽ ക്ലീനിക്കായിരുന്നു.യോഗത്തിൽ സണ്ണി തോമസ് അദ്ധ്യക്ഷത വഹിച്ചു.ഫാ. തോമസ് കണ്ടത്തിൽ, ഫാ. ജോസ് ആൻ്റണി,ഫാ. ലിജോ കൊച്ചു വീട്ടിൽ, ജോയി മൈക്കിൾ, ആനി ജബരാജ്, കിരൺ അഗസ്റ്റിൻ, ഡോ.നീനു ഏബൽ ജേക്കബ്ബ്, കെ.കെ തോമസ് എന്നിവർ പ്രസംഗിച്ചു. മെർലിൻ ടോമി ക്ലാസ്സ് നയിച്ചു.വയോജനങ്ങൾ വിവിധകലാപരിപാടികൾ അവതരിപ്പിച്ചു.വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്യുകയും, ആദരിക്കുകയും ചെയ്തു.