കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഗമം നടത്തി

കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചത് .കട്ടപ്പന ഗാന്ധി സ്ക്വയറിൽ നടന്ന പരിപാടി എ ഐ സി സി അംഗം അഡ്വ:ഇ. എം. അഗസ്തി ഉൽഘാടനം ചെയ്തു. ഗാന്ധിജി ഉള്ളതുകൊണ്ടാണ് ഇന്ത്യയും സ്വാതന്ത്ര്യ സമരവും ഉണ്ടായത്, കോൺഗ്രസ് ലോകത്തിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനം ആകാനും ഗാന്ധിജിയാണ് കാരണമായത്, രാജ്യത്തിന്റെ അടിത്തറയായ ഗാന്ധിജിയെ മാറ്റി നിർത്തിക്കൊണ്ട് പുതിയ അടിത്തറ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ആളുകൾ,പ്രകാശം പോലെ നിൽക്കുന്ന ഗാന്ധി എന്ന പ്രതീകത്തെ മറക്കാൻ കഴിയില്ല എന്നത് ഓർക്കണം എന്ന് അദ്ദേഹം പറഞ്ഞു.
കെ പി സി സി സെക്രട്ടറി തോമസ് രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡി സി സി ജനറൽ സെക്രട്ടറി അഡ്വ:കെ ജെ ബെന്നി ദേശരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.നഗര സഭയിലെ ശുചീകരണ തൊഴിലാളികളെ യൂ ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ആദരിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. ഡി. സി. സി. വൈസ് പ്രസിഡണ്ട് ജോർജ് ജോസഫ് പടവൻ,നഗര സഭാ ചെയർപേഴ്സൺ ബീനാ ടോമി നേതാക്കളായ മനോജ് മുരളി, ജോസ് മുത്തനാട്ട്, നിതിൻ ലൂക്കോസ്, ഷാജി വെള്ളംമാക്കൽ, സിജു ചക്കുംമൂട്ടിൽ, ജോമോൻ തെക്കേൽ, എ. എം. സന്തോഷ്, ഷമേജ് കെ ജോർജ്, പ്രശാന്ത് രാജു, സജിമോൾ ഷാജി, ഐബി മോൾ രാജൻ,, ജോസ് ആനക്കല്ലിൽ, പി എസ് മേരി ദാസൻ,ആൽബിൻ മണ്ണ ഞ്ചേരി, പി. എസ്. രാജപ്പൻ,കെ എസ് സജീവ്, അരുൺകുമാർ കാപ്പുകാട്ടിൽകെ. ഡി. രാധാകൃഷ്ണൻ , ഷിബു പുത്തൻപുരക്കൽ, തുടങ്ങിയവർ പങ്കെടുത്തു.