മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഒക്ടോബർ 2 ന് തുടക്കം കുറിക്കും

Oct 1, 2024 - 17:52
 0
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഒക്ടോബർ 2 ന്  തുടക്കം കുറിക്കും
This is the title of the web page

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ നാളെ തുടക്കമാകും. നാളെ രാവിലെ 9.30 ന് ഇടുക്കി മെഡിക്കൽ കോളേജിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച് 2025 മാർച്ച് 30 അന്താരാഷ്ട്ര സീറോവേസ്റ്റ് ദിനത്തിൽ സമ്പൂർണ്ണ മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം നേടാൻ കഴിയുംവിധമാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും സഹകരണത്തോടെ ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, കുടംബശ്രീ മിഷൻ,മലിനീകരണ നിയന്ത്രണ ബോർഡ്, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട്, ക്ലീൻ കേരള കമ്പനി തുടങ്ങിയവ ക്യാമ്പയിന്റെ ഏകോപനം നിർവഹിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

  സംസ്ഥാനതലം മുതൽ ജില്ലാ, തദ്ദേശസ്വയംഭരണ സ്ഥാപനം, വാർഡ് തലം വരെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. എം പി ഡീൻ കുര്യാക്കോസ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷ കെ ടി ബിനു , ജില്ലാകളക്ടർ വി വിഗ്നേശ്വരി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ജോർജ്ജ് പോൾ,ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ. അജയ് പി കൃഷ്ണ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ജോസഫ് സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow