ഗാന്ധിജയന്തി വിപുലമായി ആഘോഷിക്കാൻ ഒരുങ്ങി കോൺഗ്രസ്
ഗാന്ധിജയന്തി വിപുലമായി ആഘോഷിക്കാൻ ഒരുങ്ങി കോൺഗ്രസ്. ഗാന്ധിജി,കോൺഗ്രസ് പാർട്ടിയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ നൂറാം വാർഷികം എന്നുള്ള നിലയിൽ പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ടാണ് ആഘോഷ പരിപാടികൾ. ബൂത്ത് തലം മുതൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധൻ രാവിലെ 9 മണിക്ക് ഗാന്ധി സ്ക്വയറിൽ ഗാന്ധി സ്മൃതി സംഗമം നടക്കും. പരിപാടി എഐസിസി അംഗം ഇ എം അഗസ്റ്റി ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ നഗരത്തെ ശുചിയാക്കുന്ന നഗരസഭ ശുചീകരണ തൊഴിലാളികളെ ആദരിക്കുമെന്നും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് തോമസ് മൈക്കിൾ അറിയിച്ചു.