പൂപ്പാറയിൽ ജീപ്പ് ഇടിച്ച് തെറുപ്പിച്ച് അപകടം;പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പൂപ്പാറയിൽ ജീപ്പ് ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൂപ്പാറ സ്വദേശി കൊല്ലംപറമ്പിൽ വിഷ്ണു (26) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തിരുന്ന വിഷ്ണുവിനെ എതിർ ദിശയിൽ വന്ന ജീപ്പ് ഇടിച്ചുതെറിപ്പിച്ചത്. ജീപ്പ് ഓടിച്ചിരുന്ന എൻആർസിറ്റി സ്വദേശി ബിനോജിനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.



