കട്ടപ്പന ഗവൺമെൻറ് ഐടിഐയുടെ നേതൃത്വത്തിൽ ചിത്ര പ്രദർശനം സംഘടിപ്പിച്ചു
കട്ടപ്പന ഗവൺമെൻറ് ഐടിഐയുടെ നേതൃത്വത്തിൽ സ്വച്ഛത സേവാ ക്യാമ്പയിന്റെ ഭാഗമായി ഗാന്ധി ജീവചരിത്രചിത്രപ്രദർശനം സംഘടിപ്പിച്ചത് . മഹാത്മാഗാന്ധിജിയുടെ ജനനം മുതൽ മരണാനന്തര ചടങ്ങുകൾ അടക്കമുള്ള അമൂല്യങ്ങളായ ചിത്രങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ് ചിത്രപ്രദർശനം സംഘടിപ്പിച്ചത്. ചിത്ര പ്രദർശനം കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം നിർവഹിച്ചു.
മഹാത്മാഗാന്ധിയുടെ ജീവിത മൂല്യങ്ങളെ പകർന്നു നൽകേണ്ടതിന്റെ ആവശ്യകത കട്ടപ്പന നഗരസഭ ക്ലീൻ സിറ്റി മാനേജർ ശ്രീജിത്ത് സിറിയക് അവതരിപ്പിച്ചു. കട്ടപ്പന ഐടിഐ യിലെ ഗ്രൂപ്പ് ഇൻസ്പെക്ടർ ചന്ദ്രൻ പിസി അധ്യക്ഷത വഹിച്ച യോഗത്തിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സാദിഖ്, അസിസ്റ്റൻറ് പ്രോഗ്രാം ഓഫീസർ സുജിത്ത് എം എസ് , ശ്രീജാതിവാകരൻ എൻഎസ്എസ് , പ്രോഗ്രാം കോഡിനേറ്റർ നിഷാദ് അടിമാലി എന്നിവർ സംസാരിച്ചു.