പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവത്കരണ പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
താലൂക്ക് വ്യവസായ ഓഫീസ് ഉടുമ്പഞ്ചോലയുടെയും, കട്ടപ്പന മുൻസിപ്പാലിറ്റിയുടെയും ,കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ( PMFME) പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവത്കരണ പദ്ധതിയുടെ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത് . നഗരസഭ വൈസ് ചെയർമാൻ കെ. ജെ ബെന്നി അധ്യക്ഷ വഹിച്ച യോഗം നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു.
ഭക്ഷ്യ സംസ്കരണ മേഖലയിലും സ്പൈസസ് പ്രോസസിംഗ് രംഗത്തും 10 ലക്ഷം രൂപ സബ്സിഡിയോടുകൂടിയുള്ള പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും വേണ്ടിയുള്ള ഒരു പദ്ധതിയാണ് ( PMFME) പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവത്കരണ പദ്ധതി. റിസോഴ്സ് ചെയർപേഴ്സൺ അൻവർ പി മുഹമ്മദ് 'ക്ലാസുകൾ നയിച്ചു.
പരിപാടിയിൽ നഗരസഭ കൗൺസിലർമാരായ സിബി പറപ്പായി ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി ,പ്രശാന്ത് രാജു ,സുധർമ മോഹൻ ,സോണി ജയ്ബി , ഷജി തങ്കച്ചൻ , സി .ഡി .എസ് ചെയർപേഴ്സൺ മാരായ ഷൈനി ജിജി ,രത്നമ്മ സുരേന്ദ്രൻ ,തുടങ്ങി ആളുകൾ പരിപാടിയിൽ പങ്കെടുത്തു .