ഓപ്പൺ വിൻഡോ വാർത്ത ഫലം കണ്ടു; കട്ടപ്പന വള്ളക്കടവ് മുതൽ ആനവിലാസം വരെയുള്ള ഭാഗങ്ങളിൽ അപകട സാധ്യതയുയർത്തി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാൻ നടപടി
കട്ടപ്പന വള്ളക്കടവ് മുതൽ ആനവിലാസം വരെയുള്ള ഭാഗങ്ങളിൽ അപകട സാധ്യതയുയർത്തി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാൻ നടപടി.അടിമാലി -കുമളി ദേശീയ പാതയിൽ വള്ളക്കടവ് മുതൽ ആനവിലാസം വരെയുള്ള ഭാഗങ്ങളിൽ അപകട സാധ്യതയുയർത്തി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാൻ നടപടിയായി. മുൻ വർഷങ്ങളിൽ മഴക്കാലത്ത് വാഹനങ്ങൾക്ക് മുകളിലേയ്ക്കടക്കം മരങ്ങൾ ഒടിഞ്ഞു വീഴുന്നത് പതിവായിരുന്നു . ഏഴോളം മരങ്ങളാണ് നിലവിൽ വെട്ടി മാറ്റുന്നത്.

