റവന്യു വകുപ്പിനെ രൂക്ഷമായി വിമർശിച്ച് ദേവികുളം എം എൽ എ അഡ്വ. എ രാജ
ജില്ലയിൽ നടന്ന പട്ടയമേളയിൽ ജില്ലയിലെ സാധാരണക്കാർക്ക് പട്ടയം നൽകിയില്ല.മൈജോ ജോസഫ് റവന്യു മന്ത്രിക്ക് നൽകിയ കത്തിനെ തുടർന്നാണ് ചൊക്രമുടിയിൽ ഭൂമി അളന്ന് തിരിച്ചു നൽകിയത് .ചൊക്രമുടിയിൽ വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥർ നിയമവിരുദ്ധ പ്രവർത്തങ്ങൾക്ക് കൂട്ട് നിന്നു എന്നും ദേവികുളം എം എൽ എ അഡ്വ.എ രാജ. ചൊക്രമുടി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന ബൈസൺവാലി വില്ലേജ് ഓഫിസിസ് ഉപരോധം ഉത്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ മലയായ ചൊക്രമുടിയെ സംരക്ഷിക്കുക,റവന്യു ഭൂമി കൈയേറി പ്ലോട്ടുകൾ തിരിച്ചു വിൽപ്പന നടത്തിയ ഭു മാഫിയ സംഘത്തിന് എതിരെ ശക്‌തമായ നടപടികൾ സ്വികരിക്കുക ഭുമാഫിയ സംഘത്തിന് ഒത്താശ ചെയ്‌ത റവന്യു, ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് എതിരെ മാതൃകാപരമായ ശിഷാ നടപടികൾ സ്വികരിക്കുക ഭൂമി കൈമാറ്റത്തിന് പിന്നിൽ നടന്ന കള്ളപ്പണ ഇടപാടിനെപ്പറ്റി കേന്ദ്ര ഏജൻസി അന്വേഷിക്കുക,സർക്കാർ ഭൂമി കൈയേറ്റക്കാരിൽ നിന്നും വീണ്ടെടുത്ത് സംരക്ഷിക്കുക,തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ചൊക്രമുടി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ബൈസൺവാലി വില്ലേജ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ഉപരോധവും സംഘടിപ്പിച്ചത്.
പൊട്ടൻകാട് ടൗണിൽ നിന്നും പ്രകടനവുമായി. എത്തിയാണ് വില്ലേജ് ഓഫിസ് ഉപരോധിച്ചത് പ്രദേശവാസികളും,ചൊക്രമുടി കുടിയിലെ ആദിവാസികളും,സ്ത്രീകളും ഉൾപ്പെടെ നിരവധിപേർ ഉപരോധ സമരത്തിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയിച്ചൻ കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. സംരക്ഷണ സമിതി ചെയർമാൻ വി ബി സന്തോഷ്,കൺവീനർ വി കെ ഷാബു,വൈസ് ചെയർമാൻ സി ബി ബൈജു തുടങ്ങിയവർ നേതൃത്വം നൽകി.