വിവാദ കയ്യേറ്റ ഭൂമിയായ ചൊക്രാമുടിയിൽ നാളെ സംസ്ഥാന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സന്ദർശനം നടത്തും

ചൊക്രമുടിയിൽ റെഡ് സോണിൽ ഉൾപ്പെട്ട ഭൂമിയിൽ ആനധികൃത നിർമ്മാണം നടത്തിയ സ്ഥലത്ത് പ്രതിപക്ഷ നേതാവ് വി ഡി സതിശൻ സന്ദർശനം നടത്തും.തിങ്കളാഴ്ച ഉച്ചകഴിഞ്ഞു ഒരു മണിയോടെയാണ് പ്രതിപക്ഷ നേതാവ് സന്ദർശനം നടത്തുന്നത് എന്ന് ബൈസൺവാലി മണ്ഡലം കമ്മറ്റി അറിയിച്ചു.
ചൊക്രമുടി സന്ദർശനത്തിനു ശേഷം ബൈസൺവാലി ടൗണിൽ നടക്കുന്ന പ്രതിഷേധ യോഗം വി ഡി സതീശൻ ഉത്ഘാടനം ചെയ്‌തു സംസാരിക്കുമെന്നും കോൺഗ്രസ്സ് നേതാക്കളായ വി ജെ ജോസഫ്, അലോഷി തിരുതാളി,എം എം ബേബി,സി സിനോജ്,റ്റി എം രതീഷ് എന്നിവർ അറിയിച്ചു