വണ്ടൻമേട് ഹോളി ക്രോസ് കോളേജ് ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ലോക ടൂറിസം ദിനാഘോഷം നടന്നു

വണ്ടന്മേട് ഹോളി ക്രോസ് കോളേജ് ,ടൂറിസം ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ നടന്ന ലോക ടൂറിസം ദിനാഘോഷ പരുപാടികൾ ഇല നേച്ചർ ക്ലബ്ബ് ഫൗഡറും കാർട്ടൂണിസ്റ്റുമായ സജിദാസ് മോഹൻ ഉദ്ഘാടനം ചെയ്തു.സേഫ് വിംഗ് ഇൻ്റർനാഷണൽ സി.ഈ.ഓ ടോണി വർഗ്ഗീസ് മുഖ്യാതിഥി ആയിരുന്നു.
കോളജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടികൾക്ക് കോളേജ് ട്രസ്റ്റ് മെമ്പർ മോളീ സ്കറിയ അധ്യക്ഷത വഹിച്ചു.യോഗത്തിൽ വച്ച് മഹാത്മാഗാന്ധി സർവകാലശാല പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.MTTM റാങ്ക് ജേതാവ് ജെനറ്റ് അന്ന ജോർജ് ശ്രീ. സജിദാസ് മോഹനിൽ നിന്നും ഉപഹാരം ഏറ്റു വാങ്ങി.
കോളജ് വൈസ് പ്രിൻസിപ്പൽ മെൽവിൻ NV, പി റ്റി എ പ്രതിനിധി ജയകുമാർ KR , ടൂറിസം ഡിപ്പാർട്ട്മെൻ്റ് HOD കൊച്ചുത്രേസ്യ കുര്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.പരുപാടിയോടനുബന്ധിച്ചു എച്ച് എൻ ബി ബാൻ്റ് അവതരിപ്പിച്ച വാട്ടർ ഡ്രംസ് മ്യൂസിക്കൽ ഇൻസ്ട്രമെൻ്റ് പ്രോഗ്രാവും നടന്നു.