കട്ടപ്പന കൈരളിപടിയിൽ കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തി
കട്ടപ്പന നഗരസഭ 28-ാo വാർഡ് കൈരളിപടിയിൽ കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തി. കുന്നുംപുറത്ത് ജിജി കെ എൻ ന്റെ മൃതദേഹമാണ് കിട്ടിയത് .കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇയാളെ കാണാതായിരുന്നു. തുടർന്ന് കട്ടപ്പന പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടന്നു വരുന്നതിനിടെയാണ് ജിജിയുടെ ഉടമസ്ഥതയിലുള്ള കുളത്തിൽ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. അഞ്ചു ദിവസത്തോളം പഴക്കമുണ്ട്. പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കട്ടപ്പന പോലീസ് മേൽനടപടികൾ സ്വീകരിച്ചു.



