രാജകുമാരി സർവീസ് സഹകരണ ബാങ്കിന്റെ 49-ാമത് വാർഷിക ആഘോഷവും പൊതുയോഗവും നടന്നു

കാർഷിക ഗ്രാമമായ രാജകുമാരിയുടെ സാമ്പത്തിക ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്ന രാജകുമാരി സർവീസ് സഹകരണ ബാങ്കിന്റെ നാല്പത്തി ഒൻപതാമത് വാർഷിക ആഘോഷത്തിന്റെ ഭാഗമായി പൊതുയോഗവും മികച്ച കർഷകരെയും കുടുംബശ്രീ സ്വയം സഹായ സംഘങ്ങളെയും ആദരിക്കലും നടന്നു. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡന്റ് ബോസ് പി മാത്യു ഉത്‌ഘാടനം ചെയ്‌തു.ജില്ലയിൽ തന്നെ ഏറ്റവും ആസ്തിയുള്ള ബാങ്കുകളിൽ ഒന്നാണ് രാജകുമാരി എന്ന് അദ്ദേഹം പറഞ്ഞു.
വാർഷിക പൊതുയോഗത്തിന്റെ ഭാഗമായി 2023-24 വർഷത്തെ റിപ്പോർട്ടും, കണക്ക് അവതരണവും 2025-26 വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരണവും ചർച്ചയും നടന്നു. തുടർന്ന് നടന്ന ചടങ്ങിൽ രാജകുമാരി ഗ്രാമപഞ്ചായത്തിലെ പതിമൂന്ന് വാർഡുകളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട കർഷകരെയും മികച്ച വനിതാ പുരുഷ സ്വയം സഹായ സംഘങ്ങളെയും ആദരിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് ജോർജ്കുട്ടി,ബാങ്ക് ഭരണസമിതി അംഗങ്ങൾ സെക്രട്ടറി അമ്പിളി ജോർജ്,സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.