സംസ്ഥാന രാക്ഷ്ട്രിയത്തിൽ സജീവമാകുവാനുള്ള സൂചന നൽകി വ്യാപാരി വ്യവസായി ഏകോപന സമിതി

Sep 26, 2024 - 14:32
 0
സംസ്ഥാന രാക്ഷ്ട്രിയത്തിൽ സജീവമാകുവാനുള്ള സൂചന നൽകി വ്യാപാരി വ്യവസായി ഏകോപന സമിതി
This is the title of the web page

വ്യാപാര ,സാമൂഹിക ,സേവന മേഖലയിൽ സജീവമായി പ്രവർത്തിച്ചു വരുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാക്ഷ്ട്രിയത്തിൽ സജീവമാകുവാനുള്ള സൂചനകളാണ് നൽകുന്നത്. വ്യാപാര സമൂഹം വിവിധ സാമൂഹ്യമേഖലകളിൽ തഴയപ്പെടുന്നു എന്ന തിരിച്ചറിവിൽ നിന്നുമാണ് രാക്ഷ്ട്രിയത്തിലെക്ക്‌ ചുവട് വെക്കാനുള്ള ശ്രെമം ആരംഭിച്ചിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഇതിന്റെ ഭാഗമായി സംഘടനയുടെ ഘടനയിൽ മാറ്റം വരുത്തുകയാണ് ബ്ലോക്ക് കമ്മറ്റികൾ പിരിച്ചു വിട്ടുകൊണ്ട് നിയോജകമണ്ഡല കമ്മറ്റികൾക്ക് രൂപം നൽകുകയാണ് .വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതൽ രാക്ഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലും സജീവമാകുവാനാണ് സംഘടനയുടെ തീരുമാനം .രാക്ഷ്ട്രിയത്തിൽ സമർദ്ദശക്‌തിയായി മാറുകയാണ് പ്രധാന ലക്ഷ്യം എന്ന് വ്യവാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളി പറഞ്ഞു.

 മർച്ചന്റ് അസോസിയേഷൻ രാജാക്കാട് ബ്ലോക്ക് കൺവെൻഷനും ഓണാഘോഷവും ഉത്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജകുമാരി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ബ്ലോക്ക് കൺവെൻഷനും ഓണാഘോഷത്തിനും ബ്ലോക്ക് പ്രസിഡന്റ് റോയി വർഗ്ഗിസ്‌ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

രാജകുമാരി യുണിറ്റ് പ്രസിഡന്റ് വി വി കുര്യാക്കോസ്,ബ്ലോക്ക് ജനറൽ സെക്രട്ടറി പി ജെ ജോൺസൺ,ബ്ലോക്ക് ട്രഷറർ സി സി മാത്യു,സംസ്ഥാന എകുസിക്യുട്ടിവ്‌ അംഗം പി വി ബേബി,ജില്ലാ ഓർഗനൈസർ സിബി കൊച്ചുവള്ളാട്ട്,മുൻ ജില്ലാ വൈസ് പ്രസിഡന്റ് വി കെ മാത്യു,ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോയി ജോസഫ് ,ബ്ലോക്കിന് കിഴിൽ വരുന്ന യൂണിറ്റുകളിൽ നിന്നുള്ള വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു തുടർന്ന് ഓണാഘോഷവും നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow