ഈ രാജ്യത്തെ ജനങ്ങളെ ഒറ്റുകൊടുത്തുകൊണ്ട് ഭരണം നടത്തുന്ന ഒരു മാഫിയ സംഘത്തിന്റെ തലവനാണ് പിണറായി വിജയൻ ; യു ഡി എഫ് ചെയർമാൻ ജോയി വെട്ടിക്കുഴി

ആർ എസ് എസുമായി അന്തർധാര ഉണ്ടാക്കികൊണ്ട് ഈ രാജ്യത്തെ ജനങ്ങളെ ഒറ്റു കൊടുത്ത് ഭരണം നടത്തുന്ന ഒരു മാഫിയ സംഘത്തിന്റെ തലവനാണ് പിണറായി വിജയൻ എന്ന് യു ഡി എഫ് ചെയർമാൻ ജോയി വെട്ടിക്കുഴി. ഉടുമ്പൻചോല ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവിശ്യപെട്ടുകൊണ്ട് രാജകുമാരിയിൽ നടന്ന പ്രതിഷേധ കൂട്ടായ്മ്മ ഉത്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ പി സി സി യുടെ നിർദേശപ്രകാരം സംസ്ഥാന വ്യാപകമായി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്‌മകൾ സംഘടിപ്പിച്ചതിൻ്റെ ഭാഗമായിട്ടാണ് ഉടുമ്പൻചോല ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജകുമാരിയിൽ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചത്.മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജി വെക്കുക,ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽ വൽക്കരണം അവസാനിപ്പിക്കുക,തൃശൂർപൂരം കലക്കിയ ഗൂഢാലോചനക്ക് എതിരെ നടപടി സ്വികരിക്കുക തുടങ്ങി ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ കൂട്ടായ്മ്മയും പ്രകടനവും സംഘടിപ്പിച്ചത്.
ബ്ലോക്ക് പ്രസിഡന്റ് എം പി ജോസിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്‌മയിൽ കെ പി സി സി മീഡയ വക്താവ് അഡ്വ.സേനാപതി വേണു മുഖ്യപ്രഭാഷണം നടത്തി,ഡി സി സി വൈസ് പ്രസിഡന്റ് കെ എസ് അരുൺ,നിയോജകമണ്ഡലം ചെയർമാൻ ബെന്നി തുണ്ടത്തിൽ,ഡി സി സി അംഗം ഷാജി കൊച്ചുകരോട്ട്, മണ്ഡലം പ്രസിഡന്റ്മാരായ ജോഷി കന്യാകുഴി,ആർ വരദരാജൻ,ബെന്നി കുര്യൻ,ബിജു ഇടക്കാർ,റോയി ചാത്തനാട്ട്,ബ്ലോക്ക് സെക്രട്ടറി സാജോ പന്തതല,ഗീതാ വരദരാജൻ,ജനപ്രതിനിധികൾ ബ്ലോക്ക് ഭാരവാഹികൾ കോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു..