കൊച്ചുതോവാള ആന കുത്തി ജനതാ നഗർ കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം നടന്നു

Sep 23, 2024 - 11:14
 0
കൊച്ചുതോവാള ആന കുത്തി ജനതാ നഗർ കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം നടന്നു
This is the title of the web page

കുടിവെള്ള പ്രതിസന്ധി രൂക്ഷമായ ആനകുത്തിയിലാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കിയത് .20 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നതാണ് പദ്ധതി. മുൻപ് കുടിവെള്ളം വിലക്ക് വാങ്ങേണ്ട ഗതികേടിൽ ആയിരുന്നു നാട്ടുകാർ . വേനൽ കാലമാകുന്നതോടെ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്യും. ഈ പ്രശ്നത്തിന് പരിഹാരമായി എന്നോണം ആണ് പദ്ധതി നടപ്പിലാക്കിയത് .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന നഗരസഭ 2023 - 24 വാർഷിക പദ്ധതിയിൽപ്പെടുത്തി അഞ്ച് ലക്ഷം രൂപ മുടക്കിയാണ് നഗരസഭ 12 ആം വാർഡിൽ ഉൾപ്പെട്ട കൊച്ചുതോവാള ആനകുത്തി ജനതാ നഗർ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടത്. നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിബി പാറപ്പായിൽ ഉത്ഘാടനം നിർവഹിച്ചു.കുടിവെള്ള കമ്മറ്റി ചെയർമാൻ ടോമി ഇലവുങ്കൽ അദ്ധ്യക്ഷനായിരുന്നു. അനീഷ് കാരിക്കാമറ്റം, മോഹനൻ ഓലിയ്ക്കൽ, പി സി റ്റോമി, തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow