മറയൂരിൽ കാട്ടാന ആക്രമണം ; ഒരാൾക്ക് പരിക്ക്
മൂന്നാർ കാന്തല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം. ഒരാൾക്ക് പരിക്കേറ്റു. കാന്തല്ലൂർ പാമ്പൻപാറ തെക്കേൾ തോമസ് എന്നയാൾക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ തോട്ടത്തിൽ പുല്ലുപറിക്കാൻ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കൂടെ ഉണ്ടായിരുന്ന ഭാര്യയുടെ നിലവിളി കെട്ടാണ് പ്രദേശവാസികൾ എത്തിയത്. തുടർന്ന് പരിക്കേറ്റ തോമസിനെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.



