തൊടുപുഴ പാലാ റോഡില്‍ കരിങ്കുന്നം പുത്തന്‍പള്ളിക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Sep 23, 2024 - 13:08
 0
തൊടുപുഴ പാലാ റോഡില്‍ കരിങ്കുന്നം പുത്തന്‍പള്ളിക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
This is the title of the web page

തൊടുപുഴ പാലാ റോഡില്‍ കരിങ്കുന്നം പുത്തന്‍പള്ളിക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിങ്കുന്നം വടക്കുംമുറി കൊച്ചുപൂതക്കാട്ട് എബിന്‍ ജോബിയാണ് മരിച്ചത്. എബിനൊപ്പം യാത്ര ചെയ്തിരുന്ന കരിങ്കുന്നം തടത്തില്‍ ആല്‍ബര്‍ട്ട് ഞായറാഴ്ച തന്നെ മരിച്ചിരുന്നു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തൊടുപുഴ പാലാ റോഡില്‍ കരിങ്കുന്നം പുത്തന്‍പള്ളിക്ക് സമീപം ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തുന്ന കല്ലട ബസും ബൈക്കും തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ഉടന്‍ തന്നെ ഓടിക്കൂടിയവര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 എന്നാല്‍ ഇരുവരുടെയും നില ഗുരുതരമായിരുന്നു. തുടര്‍ന്ന് ആല്‍ബര്‍ട്ടിനെ വെങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ എബിനെ രാജഗിരി ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് എബിന്‍ മരിച്ചത്. എബിന്റെ കാല്‍ മുറിഞ്ഞ് പോയതായും പരിക്ക് അതീവ ഗുരുതരമാണെന്നും സ്ഥലത്തെത്തിയ കരിങ്കുന്നം പോലീസ് ഞായറാഴ്ച്ച തന്നെ അറിയിച്ചിരുന്നു. എബിനാണ് ബൈക്ക് ഓടിച്ചിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow